അബുദാബി : യു.എ.ഇയും ഇസ്രയേലും തമ്മിലുള്ള സമാധാനം പുനഃസ്ഥാപിക്കുന്നതിൽ നേതൃത്വം നൽകിയതിന് അബുദാബി കിരീടാവകാശിയും യു. എ.ഇ. സായുധസേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് വാഷിങ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസിയുടെ സ്കോളർ സ്റ്റേറ്റ്മാൻ പുരസ്കാരം.

മതസഹിഷ്ണുതയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കാണ് അവാർഡ്.

അബുദാബി പ്രസിഡൻഷ്യൽ പാലസിൽ നടന്ന പ്രത്യേക ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റോബർട്ട് സാറ്റ്‌ലോഫ് ശൈഖ് മുഹമ്മദ് ബിൻ സായിദിന് പുരസ്കാരം സമ്മാനിച്ചു.

ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇസ്രയേൽ മുൻ പ്രസിഡന്റ് റൂവൻ റിവ്‌ലിൻ, മുൻ യു.എസ്. പ്രസിഡന്റ് ബിൽ ക്ലിന്റൺ, മുൻ യു.കെ. പ്രധാനമന്ത്രി ടോണി ബ്ലെയർ, മുൻ യു. എസ്. സ്റ്റേറ്റ് സെക്രട്ടറിമാരായ കോണ്ടലീസ റൈസ്, ഹെന്റി കിസ്സിൻഞ്ചർ, ജോർജ് ഷൾട്‌സ് എന്നിവർക്കും നേരത്തേ സ്കോളർ സ്റ്റേറ്റ്മാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്.