ദുബായ് : പ്രവാസി സാഹിത്യോത്സവിന്റെ ഗ്രാന്റ് ഫിനാലെ ഡിസംബർ മൂന്നിന് നടക്കും. ഇതോടെ രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ഇത്തവണത്തെ പ്രവാസി സാഹിത്യോത്സവിന്റെ സമാപനമാവും. സൗദി അറേബ്യ, യു.എ.ഇ., ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 445 പ്രതിഭകളാണ് ഗ്രാന്റ് ഫിനാലെയിൽ മത്സരിക്കുക. യൂണിറ്റ്, സെക്ടർ, സെൻട്രൽ, നാഷണൽ മത്സരങ്ങളിലൂടെ ഒന്നാം സ്ഥാനം നേടിയവരാണ് ഗൾഫ് തല മത്സരത്തിൽ യോഗ്യത നേടുക. ഗൾഫ് തല സാഹിത്യോത്സവ് വിജയിപ്പിക്കുന്നതിനുവേണ്ടി വിപുലമായ സംഘാടക സമിതി രൂപവത്‌കരിച്ചു. റിയാദിൽ ചെമ്പ്രശ്ശേരി അബ്ദുൽ റഹ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ്. ഗൾഫ് കൗൺസിൽ ജന: സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി പ്രഖ്യാപനം നടത്തി.