ദുബായ് : യു.എ.ഇ.യിൽ നിലവിൽ ചികിത്സയിലുള്ളത് 3155 കോവിഡ് രോഗികൾ മാത്രമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം.

പുതുതായി 77 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 93 പേരാണ് രോഗമുക്തരായത്. രോഗംബാധിച്ച് പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 3,39,318 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.78 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,41,291 പേർക്ക് യു.എ.ഇ.യിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,35,992 പേർ ഇതിനോടകംതന്നെ രോഗമുക്തരായി. 2144 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

സൗദി അറേബ്യയിൽ 35 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. 42 പേർ പുതുതായി രോഗമുക്തി നേടി. രാജ്യത്ത് 24 മണിക്കൂറിനിടെ 32,490 പി.സി.ആർ. പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ റിപ്പോർട്ട്ചെയ്ത രോഗബാധിതരുടെ എണ്ണം 5,49,412 ആയി. ഇതിൽ 5,38,505 പേരും സുഖം പ്രാപിച്ചു. ആകെ 8822 പേർ മരിച്ചു. രോഗബാധിതരിൽ 44 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഖത്തറിൽ 147 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 109 പേർ സുഖംപ്രാപിച്ചു. നിലവിൽ 1864 പേർക്കാണ് കോവിഡ് പോസിറ്റീവ്.