ദുബായ് : യൂത്ത് ഇന്ത്യ ഇസ്സ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച കോൽക്കളി മത്സരത്തിൽ ദുബായിലെ എടരിക്കോട് കോൽക്കളി ടീം ഒന്നാം സ്ഥാനം നേടി. ടി.പി. ആലിക്കുട്ടി ഗുരുക്കൾ എഴുതിയ ‘ആരാണ് ലോക ഏക വസീല വസീല....’ എന്ന് തുടങ്ങുന്ന ഗാനവുമായി വട്ടപ്പാട്ടിൽ കോൽ അടിച്ചുതുടങ്ങിയ സംഘം മുന്നോട്ടോയ്ക്കൽ മൂന്ന്, 15 പൂട്ടിൽ നാല് ഒറ്റ, നിലപൂട്ട്, ഒഴിച്ചടിമുട്ട് മൂന്ന് തുടങ്ങിയ കളികൾ മനോഹരമായി അവതരിപ്പിച്ചാണ് ഒന്നാം സ്ഥാനം നേടിയത്.

ഷബീബ് എടരിക്കോട്, ജലീൽ വി.കെ. എന്നിവരുടെ നേതൃത്വത്തിൽ ഫവാസ് മുണ്ടശ്ശേരി, ഗഫൂർ മണമ്മൽ, പി. ശിഹാബ്, ടി.ടി. അനസ്, എ.ടി. മഹറൂഫ്, അബ്ദുൽ മുനീസ്, എം.പി. മുഹമ്മദ് അജ്മൽ, ആസിഫ് റഹ്മാൻ, മാഹിർ, അഫ്‌സൽ പതിയിൽ, റിസ്‌വാൻ, ശാസ് ജുനൈദ് എന്നിവരാണ് കളി അവതരിപ്പിച്ചത്. അസീസ് മണമ്മലാണ് പരിശീലകൻ.