ശബരിമല : വെള്ളിയാഴ്ച പകൽ മുഴുവൻ സന്നിധാനത്തും പമ്പയിലും മഴ പെയ്തു. ഗണപതി ക്ഷേത്രത്തിലേക്കുള്ള പടികൾ തുടങ്ങുന്ന സ്ഥലം വരെ പമ്പ ഒഴുകിയെത്തി. അയ്യപ്പൻമാരെ സർവീസ് റോഡു വഴിയാണ് സന്നിധാനത്തേക്ക് വിടുന്നത്. നദിയുടെ കരയിലേക്ക് പോവാൻ ആർക്കും അനുവാദമില്ല.

*****

ശബരിമലയിലേക്കുള്ള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലെ പാർക്കിങ് സ്ഥലങ്ങളിലും ഗ്യാസ് സിലിൻഡർ ഉപയോഗിച്ചുള്ള പാചകം നിരോധിച്ചിട്ടുണ്ട്.

*****

കെട്ടുനിറയ്ക്കാൻ പമ്പ ഗണപതി ക്ഷേത്രത്തിനു സമീപം പുലർ​െച്ച 2.30 മുതൽ രാത്രി എട്ട് വരെ സൗകര്യമുണ്ടാകും. 250 രൂപ അടച്ച് രസീത് വാങ്ങിയാൽ പമ്പ മേൽശാന്തിയോ സഹശാന്തിമാരോ ഇരുമുടി നിറച്ച് തലയിലേറ്റിത്തരും. ഇരുമുടിക്കെട്ടിനുള്ള സാധനങ്ങളുമായി എത്തുന്നവർ 150 രൂപയുടെ രസീതെടുത്താൽ മതി

*****

സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ കാർഡിയോളജി, പൾമണോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോ, അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ആംബുലൻസ് സേവനവുമുണ്ട്.