ദുബായ് : ദുബായ് കെ.എം.സി.സി. സംഘടിപ്പിക്കുന്ന സർഗോത്സവം വെള്ളിയാഴ്ച നടക്കും. കാലത്ത് രചനാമത്സരങ്ങളും ഉച്ചയ്ക്ക് രണ്ട് മണി മുതൽ വ്യക്തിഗത സ്റ്റേജ് തല മത്സരങ്ങളും നടക്കും. ഓൺലൈനായി നടക്കുന്ന മത്സരങ്ങൾ ലൈവായി കാണാവുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് തല മത്സരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. നവംബർ 27- നു കല പ്രതിഭകളെയും സാഹിത്യകാരന്മാരെയും പങ്കെടുപ്പിച്ച് വെബിനാർ സംഘടിപ്പിക്കും. വിവരങ്ങൾക്ക് : 0503767871 .