ദുബായ് : സൗദി അറേബ്യയിൽ 319 പേർക്ക പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തു. 441 പേർ രോഗമുക്തി നേടി. ആകെ 3,54,527 രോഗികളിൽ 3,41,956 പേരും രോഗമുക്തി നേടി ആസ്പത്രി വിട്ടു. 19 പേർകൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 5729 ആയി. 6842 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 796 പേർ അത്യാസന്നനിലയിലാണ്.

യു.എ.ഇ.യിൽ കോവിഡ് കേസുകൾ വീണ്ടും ആയിരത്തിലേറെയായി. പുതുതായി 1,153 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,55,254 ആയി. രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 544 ആയി. രാജ്യത്ത് നിലവിൽ 8241 പേരാണ് ചികിത്സയിൽ. 932 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,46,469 ആയി.

കുവൈത്തിൽ 485 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,38,822 ആയി. രണ്ട് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 859 ആയി.

രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത് 7537 പേരാണ്. 94 പേർ തീവ്രപരിചരണത്തിൽ കഴിയുന്നു. 587 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,30,426 ആയി.

ഒമാനിൽ അഞ്ച്പേർകൂടി മരിച്ചു. 231 പേർക്ക് പുതിയ രോഗം ബാധിച്ചു. ആകെ രോഗികളുടെ എണ്ണം ഇതോടെ 1,21,360 ആയി. ആകെ മരണം 1365 ആണ്. 392 പേർക്കുകൂടി രോഗം ഭേദമായി. ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 1,12,406 ആയി. 272 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 127 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഖത്തറിൽ 208 പേരിൽകൂടി രോഗബാധ സ്ഥിരീകരിച്ചു. 2723 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 289 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 218 പേർകൂടി രോഗമുക്തി നേടിയതോടെ ആകെ സുഖംപ്രാപിച്ചവരുടെ എണ്ണം 1,33,691 ആയി. പുതിയ മരണങ്ങളില്ല. ആകെ മരണം 235.

ബഹ്‌റൈനിൽ 174 കോവിഡ് കേസുകളും 187 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. പുതിയ മരണങ്ങളില്ല. ആകെ മരണം 337 ആണ്. ആകെ രോഗമുക്തി 83,087. നിലവിൽ 1758 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 14 പേരുടെ നില ഗുരുതരമാണ്.