ദുബായ് : സമുദ്ര ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന മാലിന്യം ഡൈവ് ചെയ്ത് നീക്കം ചെയ്ത് ഒരുപറ്റം വിദ്യാർഥികൾ. മാലിന്യം ആവാസവ്യവസ്ഥയെ ഏതെല്ലാം തരത്തിൽ ബാധിക്കുന്നെന്ന ബോധ്യം വിദ്യാർഥികളിലുണ്ടാക്കാൻ സ്കൂൾ പ്രിൻസിപ്പൽതന്നെയാണ് ഇത്തരമൊരു മാർഗം ആസൂത്രണം ചെയ്തത്. മിർദിഫിലെ സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഗിൽ റോബെർട്‌സ് ആണ് ഈ ആശയത്തിന് പിറകിൽ. ജുമൈറ ബീച്ചിലെത്തിയാണ് സംഘം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പ്ലാസ്റ്റിക് ബോട്ടിലുകളും സിഗററ്റ് കുറ്റികളും മുഖാവരണങ്ങളും വരെ സംഘം നീക്കംചെയ്ത മാലിന്യങ്ങളിൽ ഉൾപ്പെടും. സമുദ്രസംരക്ഷണം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ കഴിയുമെന്ന് റോബർട്‌സ് പറഞ്ഞു. അദ്ദേഹമടക്കം സ്കൂൾജീവക്കാരെല്ലാം പരിശീലനം സിദ്ധിച്ചവരാണ്.