അബുദാബി : ടൂർ ദ് ഫ്രാൻസ് സൈക്ലിങ് മത്സരത്തിൽ തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായി യു.എ.ഇ. സംഘം.

യു.എ.ഇ.യുടെ സ്റ്റാർ റൈഡർ തദേജ് പൊഗാസെർ ടൂറിന്റെ 21-മത്തേയും അവസാനത്തേതുമായ ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് വന്നതോടെയാണ് യു.എ.ഇ. വിജയമുറപ്പാക്കിയത്.

കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരംകൂടിയാണ് സ്ലോവേനിയക്കാരനായ ഈ 22-കാരൻ.

ടീമിന്റെ മിന്നും നേട്ടത്തിൽ എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നതായി അബുദാബി സ്പോർട്‌സ് കൗൺസിൽ ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച സൈക്ലിങ് ടീമെന്ന ഖ്യാതി നിലനിർത്തിയതിനും ജനങ്ങൾക്ക് ആരോഗ്യകരമായ ജീവിതമെന്ന സന്ദേശം ഈ കായികയിനത്തിലൂടെ പകരാൻ കഴിയുന്നതിനും യു.എ.ഇ. സംഘത്തിന് സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ ആരിഫ് ഹമദ് അൽ അവാനി നന്ദിയറിയിച്ചു.