ദുബായ് : യു.എ.ഇ.യിലെ പി.ആർ.ഒ. മാരെ ആദരിക്കാൻ കാഷ് അവാർഡുമായി എമിറേറ്റ്‌സ് ഫസ്റ്റ്. വിസ അടക്കമുള്ള സർക്കാർ സേവനങ്ങളും മറ്റ് അനുബന്ധ കാര്യങ്ങളും പൊതുജനങ്ങൾക്ക് ചെയ്തുകൊടുക്കുന്ന പി.ആർ.ഒ. മാരുടെ സേവന സന്നദ്ധതയെ ആദരിക്കാനാണ് എമിറേറ്റ്‌സ് ഫസ്റ്റ് എന്ന ബിസിനസ് സെറ്റപ്പ് സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ സംവിധാനം ഒരുക്കുന്നത്.

മികച്ച പി.ആർ.ഒ. അവാർഡ് നേടുന്ന വ്യക്തിക്ക് 10,001 ദിർഹമാണ് സമ്മാനം. അവസാന റൗണ്ടിലെത്തുന്ന അർഹതയുള്ളവർക്ക് പ്രത്യേക പുരസ്‌കാരങ്ങളും കാഷ് അവാർഡുകളും നൽകുമെന്ന് സി.ഇ.ഒ. ജമാദ് ഉസ്മാൻ അറിയിച്ചു.

എമിറേറ്റ്‌സ് ഫസ്റ്റിന്റെ 0565333307 എന്ന നമ്പറിലേക്ക് പി.ആർ.ഒ. സേവനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കാം. ദുബായിൽ സെപ്റ്റംബറിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ജേതാക്കളെ ആദരിക്കും.