ദുബായ് : ഗൾഫിൽ ചൊവ്വാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പെരുന്നാൾ ആഘോഷത്തിന് ഗൾഫ് നാടുകൾ ദിവസങ്ങൾക്കു മുമ്പുതന്നെ ഒരുങ്ങിയിരുന്നു.

യു.എ.ഇ.യിൽ പെരുന്നാൾ നമസ്കാരത്തിനായി പള്ളികളും ഈദ് ഗാഹുകളും നേരത്തേതന്നെ സജ്ജമാക്കിയിരുന്നു. നമസ്കാരത്തിനും ഖുത്തുബയ്ക്കുമായി 15 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. പ്രാർഥനയ്ക്ക് 15 മിനിറ്റ് മുൻപ് പള്ളി തുറക്കും. പ്രാർഥന കഴിഞ്ഞയുടൻ അടയ്ക്കും. കൂട്ടംചേരുന്നതിനും വിലക്കുണ്ട്. ഈദ് ആശംസനേരാനും പാരിതോഷികങ്ങൾ നൽകാനും ഡിജിറ്റൽമാർഗം തിരഞ്ഞെടുക്കാനാണ് നിർദേശം.