ഫുജൈറ : യു.എ.ഇ. കെ.എം.സി.സി. യുടെ നിർദേശ പ്രകാരം ഫുജൈറ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി കേരളത്തിലുടനീളം വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹായ പദ്ധതി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ലീഗ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫുജൈറ കെ.എം.സി.സി. സംസ്ഥാന ഉപാധ്യക്ഷൻ ബഷീർ ഉളിയിൽ അധ്യക്ഷത വഹിച്ചു.

കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, തൃശ്ശൂർ തുടങ്ങിയ ജില്ലകളിലെ മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റികൾ ഫുജൈറ കെ.എം.സി.സി.യുടെ കോവിഡ് പ്രതിരോധ ഫണ്ട് സ്വീകരിച്ചു. കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ അഷ്‌റഫ് കോക്കൂർ, യൂസുഫ് മാസ്റ്റർ, പി.കെ. കോയ, കുഞ്ഞിപ്പ, ഫുജൈറ കെ.എം.സി.സി. ഭാരവാഹികളായ അഡ്വ. മുഹമ്മദലി, ഇബ്രാഹിം ആലമ്പാടി തുടങ്ങിയവർ സംസാരിച്ചു. നിഷാദ് ഫുജൈറ സ്വാഗതവും സുബൈർ ചോമയിൽ നന്ദിയും പറഞ്ഞു.