അബുദാബി : ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ് നേടിയ മലയാളി ബാലൻ സ്റ്റീഫൻ വർഗീസിനെ അബുദാബി സൗത്ത് സോൺ കെ.എം.സി.സി. അനുമോദിച്ചു.
അബുദാബിയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശികളായ സോണി വർഗീസ് - ജിൻസി പൗലോസ് ദമ്പതികളുടെ മകനാണ് ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂൾ കെ.ജി. 2 വിദ്യാർഥിയായ സ്റ്റീഫൻ.
കുറഞ്ഞസമയത്തിനുള്ളിൽ 119-ഓളം ദിനോസറുകളെ തിരിച്ചറിഞ്ഞാണ് സ്റ്റീഫൻ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡും കരസ്ഥമാക്കിയത്.
സൗത്ത് സോൺ കെ.എം.സി.സി. പ്രസിഡന്റ് ഷാനവാസ് പുളിക്കൽ അധ്യക്ഷത വഹിച്ചു.
അബുദാബി സംസ്ഥാന കെ.എം.സി.സി. പ്രസിഡന്റ് ഷുക്കൂർ അലി കല്ലിങ്കൽ ഉദ്ഘടാനം ചെയ്തു. വൈസ് പ്രസിഡന്റ് അഷറഫ് പൊന്നാനി, സെക്രട്ടറി സഫീഷ് അസീസ് എന്നിവർ സംസാരിച്ചു. മുഹമ്മദ് അഫ്സൽ സ്വാഗതവും അഹമ്മദ് കബീർ രിഫായി നന്ദിയും പറഞ്ഞു.