അജ്മാൻ : റോഡിൽ അഭ്യാസം നടത്താനുപയോഗിച്ച 196 ക്വാഡ് ബൈക്കുകൾ കഴിഞ്ഞവർഷം പിടിച്ചെടുത്തു. പ്രധാന റോഡുകളിലും താമസകേന്ദ്രങ്ങൾക്ക് സമീപമുള്ള നിരത്തുകളിലുമാണ് ഇവ ഉപയോഗിച്ചത്. മറ്റുള്ളവരുടെ ജീവനും വസ്തുവകകൾക്കും വെല്ലുവിളിയുയർത്തിയതുകൊണ്ടാണ് നടപടി.
മരുഭൂമിയിലും പ്രത്യേകം ചിട്ടപ്പെടുത്തിയ ട്രാക്കുകളിലും മാത്രമാണ് ഇത്തരം വാഹനങ്ങളുടെ ഉപയോഗം അനുവദിക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലും റോഡുകളിലും ക്വാഡ് ബൈക്കുകളുമായി കുട്ടികൾ ഇറങ്ങുന്നത് നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കളുടേതുകൂടിയാണെന്ന് അജ്മാൻ പോലീസ് ഓർമപ്പെടുത്തി.
ഇവയുടെ ഉപയോഗം എല്ലാ സുരക്ഷാ സംവിധാനവും നിലനിർത്തിയാവണമെന്നും മരുഭൂമിയിൽ ഒരുപാട് ഉള്ളിലേക്കും മൊബൈൽ റേഞ്ച് ലഭിക്കാത്ത ഇടങ്ങളിലേക്കും പോകരുതെന്നും പോലീസ് മുന്നറിയിപ്പുണ്ട്.