ഷാർജ : ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുറാൻ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് മലയാളി. പാലക്കാട് കുമരനെല്ലൂർ സ്വദേശി അബ്ദുൽ റഹീം അബ്ദുൽ സലാം ആണ് ഖുറാൻ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്ന് 65 മത്സരാർഥികളാണ് പങ്കെടുക്കുക.

അജ്‌മാൻ ജർഫിലെ മസ്‌ജിദുൽ മുആവിയിലെ ഇമാം ആണ് അബ്ദുൽ സലാം. എം.ബി.എ.വിദ്യാർഥിയായ ഈ ഇരുപത്തിയഞ്ചുകാരൻ പഠിച്ചത് യു.എ.ഇ.യിൽ തന്നെയാണ്. പതിമ്മൂന്നാംവയസ്സിൽ ഖുറാൻ മനഃപാഠമാക്കി. ദുബായ് മംസാർ ബീച്ച് പള്ളിയിലെ ഇമാം അബ്ദുൽ സലാം മുഹമ്മദ് കുട്ടിയുടെയും റംലത്തിന്റെയും മകനാണ്. സഹോദരൻ അഹമ്മദ് മുർഷിദും ഖുറാൻ പൂർണമായും പഠിച്ചിട്ടുണ്ട്‌.