ഷാർജ : കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ (ഐ.എസ്.സി.സി.) പുതിയ ഓഫീസ് സമുച്ചയം ഷാർജ രാജകുടുംബാംഗം ശൈഖ്‌ ഹൈത്തം ബിൻ സഖർ അൽ ഖാസിമി ഉദ്ഘാടനംചെയ്തു. പുതിയ ഓഫീസ് കെട്ടിടത്തിൽ എംബസി ബി.എൽ.എസ്. കേന്ദ്രവും കോൺസുലാർ സർവീസ് ഓഫീസും ഭരണനിർവഹണ ഓഫീസും പ്രവർത്തനമാരംഭിച്ചു. കമ്യൂണിറ്റി ഹാൾ, ഷട്ടിൽ കോർട്ട്‌, പ്രിയദർശിനി മിനി ഓഡിറ്റോറിയം എന്നിവയുടെ നിർമാണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കും തുടക്കമായി.

ക്ലബ്ബ്‌ പ്രസിഡന്റ് കെ.സി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.എം. അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് വി.ഡി. മുരളീധരൻ, സി.എക്സ്. ആന്റണി, ഐ.എസ്.സി. ഫുജൈറ പ്രസിഡന്റ് ഡോ. പുത്തൂർ അബ്ദുൽ റഹിമാൻ, കൽബ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഹാറൂൺ റഷീദ്‌ എന്നിവർ പങ്കെടുത്തു.