അബുദാബി : മരത്തണലിൽ കുടുംബമായി ഉല്ലസിക്കാൻ അൽഐനിൽ പുതിയ ഒയാസിസ് പാർക്ക് തുറന്നു.

അൽ ഹയറിൽ 25,500 ചതുരശ്ര മീറ്ററിൽ നൂതന സൗകര്യങ്ങളോടെയാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. 17 ലക്ഷം ദിർഹം മുതൽമുടക്കിയാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

ഈന്തപ്പനയ്ക്കൊപ്പം വ്യത്യസ്തങ്ങളായ ഒട്ടേറെ മരങ്ങളും ചെടികളും വെള്ളച്ചാലുകളുമെല്ലാം പാർക്കിനെ മനോഹരമാക്കുന്നു. നൂതനരീതിയിലുള്ള എല്ലാ സംവിധാനങ്ങളും പാർക്കിൽ ഒരുക്കിയതായി മുനിസിപ്പാലിറ്റി പാർക്ക് വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ മുഹൈരി പറഞ്ഞു.