ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് പരിശോധനാഫലം കരുതണം. നേരത്തെ ഇത് 72 മണിക്കൂറായിരുന്നു. എയർഇന്ത്യ എക്സ്‌പ്രസ് ആണ് പത്രക്കുറിപ്പിലൂടെ പുതുക്കിയ യാത്രാനിബന്ധന അറിയിച്ചത്. കൂടാതെ പരിശോധനാഫലത്തിൽ ക്യൂ ആർ കോഡ് രേഖപ്പെടുത്തിയിട്ടുണ്ടോയെന്നുകൂടി യാത്രക്കാർ ശ്രദ്ധിക്കാനും നിർദേശമുണ്ട്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് നിബന്ധനയിൽ മാറ്റംവരുത്തിയത്.