അബുദാബി : യു.എ.ഇ.യിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ മേഖലകളെ പഴയനിലയിലേക്ക് എത്തിക്കുന്ന കൂട്ടായ പ്രവർത്തനങ്ങളെക്കുറിച്ച് ശൈഖ് അബ്ദുല്ലയുമായി ചർച്ച നടത്തിയതായി ജയ്‌ശങ്കർ ട്വീറ്റുചെയ്തു. കോവിഡനന്തരമുള്ള സാമ്പത്തിക മേഖലയുടെ ഉന്നമനത്തിന് പ്രഥമ പരിഗണന നൽകി ഇന്ത്യയും യു.എ.ഇ.യും യോജിച്ച ശ്രമങ്ങൾ നടത്തും.