ദുബായ് : ജുമൈറ പാർക്കിൽ 400 വിശ്വാസികളെ ഉൾക്കൊള്ളുന്ന പുതിയ പള്ളി തുറന്നു. ജുമൈറ പാർക്ക് ഡിസ്ട്രിക്റ്റ് 9-ൽ തുറന്ന പള്ളിയിൽ സ്ത്രീകൾക്ക് പ്രത്യേക പ്രാർഥനാസൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ജുമൈറ ഐലൻഡ്, ജുമൈറ വില്ലേജ് ട്രയാങ്കിൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് എളുപ്പമെത്തിച്ചേരാൻ കഴിയും വിധമാണ് പുതിയ പള്ളിയുടെ സ്ഥാനം.