അബുദാബി : അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി സെപ്റ്റംബർ 20-ന് മുൻപായി ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അബുദാബി ദേശീയ ദുരന്തനിവാരണ കമ്മിറ്റി ഓർമിപ്പിച്ചു. സിനോഫാം വാക്സിൻ രണ്ട് ഡോസ് എടുത്ത് ആറ്ുമാസം പൂർത്തിയാക്കിയവരാണ് അധിക ഡോസ് ബൂസ്റ്റർ എടുക്കേണ്ടത്. അബുദാബിയിലെ പൊതുയിടങ്ങളിൽ പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്. സേഹയുടെ വെബ്‌സൈറ്റിൽ വാക്സിൻ നൽകുന്ന കേന്ദ്രങ്ങളുടെ പട്ടിക നൽകിയിട്ടുണ്ട്. ബൂസ്റ്റർ ഡോസ് എടുത്തശേഷം ഓരോ 30 ദിവസം തോറും കോവിഡ് പരിശോധന നടത്തിക്കൊണ്ട് ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താവുന്നതാണ്.