അബുദാബി : കേരള സോഷ്യൽ സെന്റർ യാസ് ക്ലിനിക്കുമായി സഹകരിച്ചുകൊണ്ട് കോവിഡ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളുമടക്കം 1260 പേർ കോവിഡ് പരിശോധന നടത്തി. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടെയുമാണ് പരിശോധന നടന്നത്. വളരെ വിപുലമായ സജ്ജീകരണങ്ങളാണ് കേരള സോഷ്യൽ സെന്ററിൽ ഒരുക്കിയത്. സെന്റർ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് റോയ് ഐ. വർഗീസ്, ലൈന മുഹമ്മദ്, സി.കെ. ബാലചന്ദ്രൻ, നിഷാം വെള്ളുത്തടത്തിൽ, മാനേജിങ്‌ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.