കുവൈത്ത് സിറ്റി : കുവൈത്ത് സാധാരണജീവിതത്തിലേക്ക് മടങ്ങുന്നതായി കുവൈത്ത് പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അൽ ഹാമദ്‌ അൽ സബാഹ് അഭിപ്രായപ്പെട്ടു.

ആരോഗ്യ മന്ത്രാലയവും മുൻനിര പോരാളികളും നടത്തിയ മാതൃകാപരമായ പ്രവർത്തനത്തിൽ അഭിമാനിക്കുന്നതായും പ്രധാനമന്ത്രി ഫർവാനിയ ആശുപത്രി പ്രോജക്ട്‌ സന്ദർശിച്ചശേഷം വാർത്താലേഖകരെ അറിയിച്ചു.

രാജ്യത്ത് ഇതിനകം 70 ശതമാനംപേർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയതായും കൂടുതൽ ആരോഗ്യ കേന്ദ്രങ്ങൾ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിച്ചുവരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ ഫർവാനിയ ആശുപത്രി കെട്ടിടപദ്ധതി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.