അജ്മാൻ : കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി സി.എൻ. അശ്വത് നാരായണന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ സ്വീകരണം നൽകി. അജ്മാൻ തുംബൈ മെഡിസിറ്റിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ മന്ത്രിക്ക് പൂച്ചെണ്ട് നൽകി. അഡ്വ. വൈ.എ. റഹീം, പ്രഭാകരൻ, ടി.കെ. ശ്രീനാഥ്, ബാബു വർഗീസ്, നസീർ എന്നിവർ പങ്കെടുത്തു.