ദുബായ് : മലയാളംമിഷൻ ദുബായ് ചാപ്റ്റർ സൂര്യകാന്തി പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് നിർവഹിച്ചു. സംവിധായകൻ എം.എ. നിഷാദ് മുഖ്യാതിഥിയായി. ദുബായ് ചാപ്റ്റർ പ്രസിഡന്റ് സോണിയ ഷിനോയ് അധ്യക്ഷയായി.

ലോക കേരളസഭാംഗം എൻ.കെ. കുഞ്ഞുമുഹമ്മദ്, മലയാളം മിഷൻ യു.എ.ഇ. കോ-ഓർഡിനേറ്റർ കെ.എൽ. ഗോപി, ചെയർമാൻ ദിലീപ് സി.എൻ.എൻ, ഓർമ ജനറൽ സെക്രട്ടറി കെ.വി. സജീവൻ എന്നിവർ ആശംസകൾ നേർന്നു. രണ്ടു വർഷത്തെ ‘കണിക്കൊന്ന’ പഠനം പൂർത്തിയാക്കിയ ദുബായ് ചാപ്റ്ററിലെ 70-ഓളം കുട്ടികളാണ് ശനിയാഴ്ച നടന്ന ചടങ്ങിൽ ‘സൂര്യകാന്തി’ പഠനത്തിലേക്ക് പ്രവേശിച്ചത്. അംബുജം സതീഷ് കുമാർ സ്വാഗതവും പ്രദീപ് തോപ്പിൽ നന്ദിയും പറഞ്ഞു.