ദുബായ് : കല്യാൺ ജൂവലറി ദീപാവലി ആഘോഷത്തിനായി വേധ എന്ന പേരിൽ പരമ്പരാഗത സ്വർണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. വിലകൂടിയ കല്ലുകൾ ചേർത്ത് മനോഹരമാക്കിയ ആഭരണങ്ങളാണിവ. സൂക്ഷ്മതയോടെ നിർമിച്ച സവിശേഷമായ ഈ ആഭരണങ്ങൾ പഴയകാലത്തിന്റെ ഭംഗിയും പുതിയകാലത്തിന്റെ ശൈലിയും ഉൾച്ചേരുന്നവയാണ്.

കല്യാണിന്റെ വ്യത്യസ്തമായ ആഭരണനിരകൾക്കൊപ്പം സവിശേഷമായ വേധ ആഭരണ ശേഖരം കൂടി അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കും. ഡയമണ്ട്, പ്രഷ്യസ് സ്റ്റോൺ എന്നിവയ്ക്ക് 20 ശതമാനം വരെയും കാഷ്ബാക്ക് ലഭിക്കും.

കല്യാണിന്റെ യു.എ.ഇ.യിലെ എല്ലാ ഷോറൂമുകളിലും നവംബർ 30 വരെ ഈ ഓഫറുകൾ ലഭിക്കും. കൂടാതെ ഉപയോക്താക്കൾക്ക് സ്വർണത്തിന്റെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം.