ദുബായ് : ജോയ് ആലുക്കാസിന്റെ ഏറ്റവുംവലിയ ശാഖ ബർദുബായിൽ പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവന്ന വിപുലമായ നവീകരണ പ്രവർത്തനങ്ങൾക്കുശേഷം 15-നാണ് ഉപഭോക്താക്കൾക്കായി ശാഖ തുറന്നത്. ഏറ്റവുംമികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുംവിധമുള്ള സൗകര്യങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു.

ബർദുബായിലെ അൽ ഫാഹിദിയിലുള്ള ഈ ശാഖ തങ്ങളുടെ ഹൃദയത്തിൽ പ്രധാനസ്ഥാനമുള്ളതാണെന്ന് ജോയ് ആലുക്കാസ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി. ജോൺ പോൾ ആലുക്കാസ് പറഞ്ഞു. മേഖലയിലെ ഏറ്റവും ജനപ്രിയമായ ശാഖകളിൽ ഒന്നായിരുന്നു ഇത്. ആഭരണങ്ങളുടെ കമനീയ ശേഖരമൊരുക്കി ശാഖയെ നവീകരിച്ച രക്ഷാധികാരികൾക്ക് ഇത് സമർപ്പിക്കുന്നു. എല്ലാവരെയും ആഭരണ ഷോപ്പിങ്ങിനായി ബർദുബായിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബിഗ് ജോയ് എന്നറിയപ്പെടുന്ന 5000 ചതുരശ്രയടി വലിപ്പമുള്ള ഈ കേന്ദ്രത്തിൽ ഉപഭോക്താക്കൾക്ക് വാലറ്റ് പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്തങ്ങളായ ആഭരണങ്ങളുടെ ശേഖരമാണ് ഇവിടെയുള്ളത്. വിവാഹ ഷോപ്പിങ്ങിന്റെ പ്രധാന കേന്ദ്രം കൂടിയാണ് ജോയ്ആലുക്കാസ്. വിവിധ മേഖലകളിൽനിന്നും മതവിശ്വാസങ്ങളിൽ നിന്നുമുള്ളവർക്കായുള്ള ആഭരണാശേഖരവും ഇവിടുത്തെ പ്രത്യേകതയാണ്. ജോയ്ആലുക്കാസ് സ്‌പെഷ്യൽ എഡിഷൻ ദീപാവലി കലക്ഷൻസും പ്രത്യേകതയാണ്.