ദുബായ് : യു.എ.ഇ.യിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ലണ്ടൻ അമേരിക്കൻ സിറ്റി കോളേജിൽ ഫ്രഷേഴ്‌സ് പാർട്ടി നടന്നു. ഒന്നാം വർഷ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതായി നൃത്തസംഗീത പരിപാടികൾ സംഘടിപ്പിച്ചു. കോളേജിന്റെ ഫുജൈറ, റാസൽഖൈമ, ഷാർജ, ദുബായ് എന്നിവിടങ്ങളിലെ ശാഖകളിൽനിന്നുള്ള ബിരുദവിദ്യാർഥികൾ ഭാഗമായി.

കോളേജ് പ്രസിഡന്റും സി.ഇ.ഒ.യുമായ പ്രൊഫ. ഡോ. പോൾസൺ മാത്യു ചുങ്കപ്പുര, ഡീനും എം.ഡി.യുമായ പ്രൊഫ. ഡോ. കോപ് മുഹമ്മദും ആഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രവർത്തന മികവിന് നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ കോളേജിൽനിന്ന് 12,000 ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ ഇതുവരെ പഠിച്ചിറങ്ങിയിട്ടുണ്ട്.