അബുദാബി : മാർത്തോമ്മാ ഇടവകയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പോയകാലത്തെക്കുറിച്ചുള്ള സ്മരണകൾ പങ്കുവെക്കുന്ന ‘ഓർമകളുടെ പൂക്കാലം’ എന്ന പരിപാടി സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് ആറിന്‌ മുസഫ ദേവാലയത്തിലാണ് പരിപാടി.

ഇടവകയുടെ രൂപവത്‌കരണം മുതൽ അംഗമായിരുന്ന റോയ് ചാണ്ടി, മുൻ വികാരിമാർ, മുൻ ഭാരവാഹികൾ എന്നിവർ കഴിഞ്ഞ അമ്പതുവർഷത്തെ ഇടവക പ്രവർത്തനങ്ങളെ അനുസ്മരിച്ചുകൊണ്ട് സംസാരിക്കും. സഭയുടെ നോർത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫീലക്സിനോസ് മുഖ്യാതിഥിയാകും. ജിജു ജോസഫ് അധ്യക്ഷതവഹിക്കും. അജിത് ഈപ്പൻ തോമസ്, അൽ ഐൻ മാർത്തോമ്മാ ഇടവക വികാരി പി.ജെ. തോമസ്, മാമ്മൻ സാമുവേൽ, സി. യോഹന്നാൻ, കെ.സി. വർഗീസ്, സഖറിയ അലക്സാണ്ടർ എന്നിവർ പങ്കെടുക്കും. ക്രൈസ്തവ അനുഷ്ഠാന കലാരൂപങ്ങളായ മാർഗംകളിയും ചവിട്ടുനാടകവും ഇടവകയുടെ 50 വർഷത്തെ ചരിത്രം പ്രതിപാദിക്കുന്ന ദൃശ്യാവിഷ്കാരവും അവതരിപ്പിക്കും.