ദുബായ് : പീർ മുഹമ്മദ് മാപ്പിളപ്പാട്ട് ലോകത്തിന് മാതൃകയായ പാട്ടുകാരനാണെന്ന് കണ്ണൂർ ശരീഫ് അഭിപ്രായപ്പെട്ടു. ദുബായിൽ നടന്ന പീർ മുഹമ്മദ് അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പീർ മുഹമ്മദിനെ പലതവണ യു.എ.ഇ.യിലേക്ക് കൊണ്ടുവന്ന ഷംസുദ്ദീൻ ഓർമകൾ പങ്കുവെച്ചു. ബഷീർ തിക്കോടി, കുഞ്ഞിമൂസ, നവാസ് കച്ചേരി, സജീർ വിലാതപുരം, ബഷീർ ബെല്ലോ, ഹക്കീം വാഴക്കാല, സക്കരിയ നരിക്കുനി, ഫിറോസ് പയ്യോളി തുടങ്ങിയവർ സംസാരിച്ചു.