അബുദാബി : ക്രിമിനൽ കോടതി വിധിക്കുന്ന പിഴ ഇനി തവണകളായി അടയ്ക്കാമെന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

എന്നാൽ പിഴ രണ്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുത്.

വെബ്‌സൈറ്റ് വഴിയോ സ്മാർട്ട്‌ ആപ്പിലൂടെയോ പിഴ അടയ്ക്കാമെന്നും പിഴ തവണകളായി അടയ്ക്കാനുള്ള അപേക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

അതേസമയം ഒറ്റത്തവണയായി അടയ്ക്കാൻ പണമില്ലെന്ന് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ് തെളിവായി ഹാജരാക്കണം.

കോടതി അപേക്ഷയ്ക്ക് അംഗീകാരം നൽകിയാൽ തവണ സംഖ്യയും രണ്ട് വർഷത്തിtൽ കൂടാത്ത കാലയളവും രേഖപ്പെടുത്തി അനുമതി നൽകും.

കടം വീട്ടാനുള്ള കഴിവുണ്ടെന്ന് കോടതിക്കു ബോധ്യപ്പെട്ടാൽ തവണ വ്യവസ്ഥയ്ക്കുള്ള അപേക്ഷ റദ്ദാക്കുകയും ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.