അബുദാബി : അതിർത്തിയിൽ ഒമാന്റെ 51-ാമത് ദേശീയദിനമാഘോഷിച്ച് അബുദാബി പോലീസ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി നാഷണാലിറ്റി, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയുമായി ചേർന്നാണ് ആഘോഷങ്ങൾ നടത്തിയത്.

റോഡുമാർഗം അൽ ഐൻ, അൽ ബുറൈമി എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്ന ഒമാനിൽനിന്നുള്ളവർക്ക് പോലീസുദ്യോഗസ്ഥർ ആശംസകളും സമ്മാനങ്ങളും നൽകി.

ഒമാനിൽ നിന്നുള്ള യാത്രികർ അപ്രതീക്ഷിതമായ വരവേൽപ്പിനും ആശംസകൾക്കും നന്ദിയറിയിച്ചു.