അബുദാബി : പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് വേണമെന്ന നിബന്ധന അബുദാബി തൽക്കാലികമായി ഒഴിവാക്കി. ആപ്പിലെ ചില സാങ്കേതിക തടസ്സങ്ങളാണ് ഗ്രീൻ പാസ് സംവിധാനം തൽക്കാലം വേണ്ടെന്ന് വെച്ചത്. സാങ്കേതിക തകരാർ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മറ്റി അറിയിച്ചു. നിരവധി പേർക്ക് ആപ്പ് ഉപയോഗിക്കുന്നതിൽ തടസ്സം നേരിട്ടതിനെ തുടർന്നാണ് നടപടി. ഗ്രീൻപാസ് പ്രഖ്യാപിച്ചതിനെ തുടർന്ന് അൽ ഹൊസൻ ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു.

വാക്‌സിനേഷൻ, കോവിഡ് പരിശോധനാഫലം ആവശ്യപ്പെടുന്നയിടങ്ങളിൽ തൽക്കാലം ഇവയുടെ ടെക്സ്റ്റ് മെസേജുകൾ കാണിച്ചാൽ മതിയാകും. ജൂൺ 18 മുതൽ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതുവരെ ഇത് തുടരുമെന്നും അധികൃതർ അറിയിച്ചു.