ദുബായ് : 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ ഡോസ് വാക്സിൻ കൂടി യു.എ.ഇ. വിതരണം ചെയ്തു.

ഇത്രയും സമയത്തിനിടെ നടത്തിയ 2,53,007 കോവിഡ് പരിശോധനയിൽ 1942 പുതിയ കേസുകൾകൂടി കണ്ടെത്തി. ആറ് മരണവും 1918 രോഗമുക്തിയുംകൂടി സ്ഥിരീകരിച്ചു.

ആകെ കോവിഡ് കേസുകൾ 6,08,070 ആണ്. ഇവരിൽ 5,87,160 പേർ രോഗമുക്തി നേടുകയും ചെയ്തു. ആകെമരണം 1747 ആണ്. നിലവിൽ 19,163 പേർ ചികിത്സയിലുണ്ട്.