ദുബായ് : യു.എ.ഇ.യിലെ ധനവിനിമയ സ്ഥാപനമായ ഹാദി എക്സ്‌ചേഞ്ചും ക്ലബ്ബ് എഫ്.എമ്മും ചേർന്ന് സംഘടിപ്പിക്കുന്ന സമ്മർ പ്രമോഷൻ ‘സമ്മർ ബൊനാൻസ’യ്ക്ക് തുടക്കമായി. ഈദ്, ഓണം ആഘോഷങ്ങൾകൂടി ഉൾപ്പെടുന്ന രീതിയിലാണ് പ്രമോഷൻ.

‘സെന്റ് മണി; വിൻ മണി’ എന്ന ശീർഷകത്തോടെ നടക്കുന്ന കാമ്പയിന്റെ ഭാഗമായി ഓരോ ആഴ്ചയും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് 25,000 രൂപവീതം സമ്മാനമായി നേടാൻ അവസരമുണ്ടാകും. ഞായറാഴ്ച നടന്ന ചടങ്ങിൽ അഷ്‌റഫ് തെക്കിൽ ആദ്യവിജയിയായി.

ഹാദി എക്സ്‌ചേഞ്ചിന്റെ ഏതെങ്കിലും ശാഖയിൽനിന്ന് നടത്തിയ ട്രാൻസാക്ഷൻ ബിൽ ക്ലബ്ബ് എഫ്.എമ്മിന്റെ 058 59 53 966 എന്ന നമ്പറിലേക്ക് വാട്‌സാപ്പിലൂടെ അയച്ചാൽ നറുക്കെടുപ്പിൽ എൻട്രി ലഭിക്കും. ഹാദി എക്സ്‌ചേഞ്ചിന്റെ യു.എ.ഇ.യിലുള്ള ഏത് ബ്രാഞ്ച് വഴി അയക്കുന്നവർക്കും ഇതിൽ പങ്കെടുക്കാം.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തി മികച്ചസേവനം നടത്തുന്ന ഹാദി എക്സ്‌ചേഞ്ചിന് യു.എ.ഇ.യിലുടനീളം ബ്രാഞ്ചുകളുണ്ട്. 27 വർഷമായി രാജ്യത്തെ ധനവിനിമയരംഗത്ത് അറിയപ്പെടുന്ന ബ്രാൻഡാണ് ഹാദി. കഴിഞ്ഞവർഷം തുടക്കമിട്ട ഹാദി ഗോൾഡൻ ഡെയ്‌സ് പ്രമോഷന് വൻസ്വീകാര്യതയാണ് ലഭിച്ചതെന്നും നൂറുകണക്കിന് ഉപഭോക്താക്കൾക്ക് സ്വർണം സമ്മാനമായി നൽകാനും നിരവധി പുതിയ ഉപഭോക്താക്കളിലേക്ക് സേവനം വ്യാപിപ്പിക്കാനും ഇതുവഴി സാധിച്ചതായും ജനറൽമാനേജർ ആൽബിൻ തോമസും മാർക്കറ്റിങ് മാനേജർ ആഷിക് ഹുസൈനും പറഞ്ഞു. സമ്മർ പ്രമോഷൻ ഓഗസ്റ്റ് അവസാനംവരെ ഉണ്ടാവും.