ദുബായ് : അവധിദിനങ്ങളിലെ സുരക്ഷയുറപ്പാക്കാൻ ഹത്തയിൽ പോലീസ് പട്രോളിങ് ശക്തമാക്കി. ഹത്ത പോലീസ് സ്റ്റേഷൻ, ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ട്രാഫിക് ജനറൽ വകുപ്പുമായി സഹകരിച്ചാണ് അവധിക്കാല സുരക്ഷ ഉറപ്പാക്കുന്നത്. പ്രദേശത്ത് കൂടുതൽ പട്രോളിങ് സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗം ഒഴിവാക്കണമെന്ന് ഹത്ത പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ മുബാറക് അൽ കെത്ബി പറഞ്ഞു. കുട്ടികൾ അപകടകരമായ മലമുകളിൽ കയറുന്നത് രക്ഷിതാക്കൾ വിലക്കണമെന്നും പോലീസ് അഭ്യർഥിച്ചു.