അജ്മാൻ : പ്രവാസി സാമൂഹിക പ്രവർത്തക കൂട്ടായ്മയായ ഗിവിങ് ഗ്രൂപ്പ് കേരള (ജി.ജി.കെ.) അജ്മാനിൽ സ്നേഹാദരം സംഘടിപ്പിച്ചു. സാമൂഹികപ്രവർത്തകൻ സലാം പാപ്പിനിശ്ശേരി ഉദ്ഘാടനംചെയ്തു.

കേരളത്തിലെ 14 ജില്ലകളിലേക്കും കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ആംബുലൻസുകൾ നൽകാൻ ജി.ജി.കെ. തീരുമാനിച്ചു.

ആദ്യസംരംഭമായി കോഴിക്കോട് ജില്ലയ്ക്കുള്ള ആംബുലൻസ് നൽകിയ ഖത്തറിലെ വ്യവസായി കെ.പി. ഫൈസലിനെ ചടങ്ങിൽ ആദരിച്ചു. ‘സ്പെൻഡ് എ സ്മൈൽ, സ്പ്രെഡ് എ സ്മൈൽ' എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ജി.ജി.കെ.യുടെ പ്രവർത്തനമെന്ന് ഭാരവാഹികൾ പറഞ്ഞു.

സാമൂഹിക പ്രവർത്തകയായ യു.എ.ഇ. പൗരത്വമുള്ള വനിത അഡ്വ.റുഖിയ അബ്ദുൽ ഹായ് അലി അൽ ഹാഷ്മിയെ ചടങ്ങിൽ ആദരിച്ചു. അഫ്‌സൽ, ഷബീർ എടപ്പാൾ, സഹദ് എം.കെ.പി., മുസ്തഫ എടപ്പാൾ, സ്വാലിഹ്, ജബ്ബാർ, ദിലീപ്, ജിബീഷ്, സായ് സത്യൻ, സന്തോഷ്, ഷുഹൈബ്, ഫാറൂഖ് എന്നിവർ സംസാരിച്ചു. മഹേഷ് സ്വാഗതവും ബിലാൽ മുഹ്‌സിൻ നന്ദിയും പറഞ്ഞു.