ഷാർജ : എമിറേറ്റിൽ വാഹനങ്ങൾ ഇനി രണ്ടുവർഷത്തേക്ക് രജിസ്റ്റർ ചെയ്യാനാവുമെന്ന് ലൈസൻസിങ് വിഭാഗം അറിയിച്ചു. പുതിയ വാഹനം ആയിരിക്കണം, രണ്ടു വർഷത്തെ ഇൻഷുറൻസ് ഉണ്ടാകണം എന്നീ നിബന്ധനകൾ പാലിക്കുന്ന വാഹനങ്ങൾക്കാണ് രണ്ടുവർഷത്തേക്ക് രജിസ്‌ട്രേഷൻ ലഭിക്കുന്നത്. വാഹനങ്ങൾക്ക് ഒരു വർഷത്തേക്കുള്ള രജിസ്‌ട്രേഷൻ നൽകുന്ന പതിവാണ് ഇതുവരെ ഉണ്ടായിരുന്നത്.