: രാമൻ, തന്റെ ജീവിതത്തിലെ സാഹചര്യങ്ങളെ എല്ലായ്‌പ്പോഴും രമ്യമായി കൈകാര്യംചെയ്തു. ആത്മീയതയിൽ ചരിക്കുക എന്നതിന്റെ അടിസ്ഥാനസത്തയിതാണ്. നിങ്ങൾക്ക് മനോഹരവും സുഗന്ധവുമുള്ള ഒരു പുഷ്പമായിത്തീരാൻ ശരിയായ സാഹചര്യം ആവശ്യമെങ്കിൽ, നിങ്ങൾ കൃപയുടെ ഒരന്തരീക്ഷം തുടരെ സൃഷ്ടിക്കണം.

നിങ്ങൾക്ക് ലഭിക്കുന്ന ഒന്നും നിങ്ങളുടെ ജീവനെ മെച്ചപ്പെടുത്തുന്നില്ല. ഒരുവലിയ വീടിനടുത്ത് ഒരു കുടിലും കാണാം. ആ കുടിലിൽ താമസിക്കുന്ന ആളും അഭിമാനിയായിരിക്കും. മറ്റൊരാൾ എങ്ങനെയാണെന്നത് പരിഗണിക്കാതെ, അഭിമാനത്തോടെ ജീവിക്കുക എന്നു പറഞ്ഞാൽ അത് സാർഥകമാണ്. ഇതിനർഥം, നമ്മുടെ ജീവിതം ശരിയായി കൈകാര്യംചെയ്യേണ്ടാ എന്നാണോ? അല്ല, മറിച്ച് നാം ചുറ്റുമുള്ളതിനെയും മനോഹരമായി കൈകാര്യം ചെയ്യണം എന്നാണ്‌. കാരണം, അത് മറ്റുള്ളവരെയും ബാധിക്കുന്ന വിഷയമാണ്. സാഹചര്യങ്ങളെല്ലാം നന്നായി കൈകാര്യം ചെയ്യപ്പെടുമ്പോൾ അതൊരു മഹത്തായ കാര്യമായി തോന്നേണ്ടതില്ല. ഏതൊരു സാഹചര്യത്തിലും ഞാൻ എന്റെയുള്ളിൽ രമ്യതയോടെ വർത്തിക്കുകയാണെങ്കിൽ മാത്രമേ എനിക്കുള്ളിൽ മഹത്തായി അനുഭവപ്പെടേണ്ടതുള്ളൂ. എങ്കിലും എല്ലാവരുടെയും നന്മയെക്കുറിച്ച് ചിന്തിക്കുന്നതിനാൽ നിങ്ങൾ ചുറ്റുപാടിനെ നന്നായി കൈകാര്യംചെയ്യുന്നു. രാമായണത്തിലെ സാഹചര്യങ്ങളുടെ ചിത്രമിതാണ്.