ദുബായ് : ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വേഗമേറിയ രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയും ഇടംനേടി.

ആഗോളതലത്തിൽ ആദ്യ 20 രാജ്യങ്ങളിൽ യു.എ.ഇ.യുമുണ്ട്. കൂടിയ ഡൗൺലോഡ് വേഗവുമായി ഫിക്‌സഡ് ബ്രോഡ്ബാൻഡ് സൂചികയിൽ യു.എ.ഇ ഉണ്ട്. ഫിക്‌സഡ് ബ്രോഡ്ബാൻഡ്, മൊബൈൽ നെറ്റ്‌വർക് ടെസ്റ്റിങ്‌ ആപ്ലിക്കേഷനുകൾ, ഡേറ്റ, വിശകലനം തുടങ്ങിയ രംഗങ്ങളിലെ മുൻനിര കമ്പനിയായ ഊക്‌ലയുടെ 2021 മേയിലെ കണക്കുകളിലാണ് ഈ വിവരമുള്ളത്. ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും ഇന്റർനെറ്റ് വേഗം വർധിപ്പിക്കുന്നതിന് സ്വീകരിച്ച ഒട്ടേറെ ഘടകങ്ങളാണ് ഈ നേട്ടത്തിന് കാരണമായത്.

ജനുവരിയിൽ ലോകതലത്തിൽ 28-ാം സ്ഥാനത്തുനിന്ന് മേയ് മാസത്തോടെ 16-ാം സ്ഥാനത്തേക്ക് നിലമെച്ചപ്പെടുത്തുകയായിരുന്നു.