അബുദാബി : കണ്ണൂർ സ്വദേശിനിയും അബുദാബി യൂണിവേഴ്‌സിറ്റി എം.ബി.എ. വിദ്യാർഥിനിയുമായ റാനിയ ഖദീജ ആയിശയ്ക്ക് യു.എ.ഇ. ഗോൾഡൻവിസ ലഭിച്ചു. പഠനത്തിൽ ഉയർന്നവിജയം നേടിയതാണ് ഗോൾഡൻ വിസയ്ക്ക് യോഗ്യയാക്കിയത്. അബുദാബി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി. ഏവിയേഷൻ എൻജിനിയറിങ്് പരീക്ഷയിൽ ഉന്നതവിജയം നേടിയിരുന്നു. ഈമേഖലയിൽ നിന്നും ഗോൾഡൻവിസ ലഭിക്കുന്ന രണ്ടാമത്തെ മലയാളി വിദ്യാർഥിനിയാണ് റാനിയ. ആർട്ട് ആൻഡ് കാലിഗ്രാഫിയിൽ പ്രാവീണ്യമുള്ള റാനിയ മികച്ച സംഘാടക കൂടിയാണ്. ഭർത്താവ്: നീലേശ്വരം പടന്നക്കാട് സ്വദേശി മുസ്തഫ ഖൈസ്.

പി.എം.ആർ. അനീസിന്റെയും ജസ്രീന്റെയും മകളാണ്. സഹോദരങ്ങൾ: ഡോ. ഷമീസ്, അബ്‌ല ഖദീജ.