ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ദുബായ് ഇന്റർനാഷണൽ ചേംബറിന്റെ ഉപദേശക സമിതിയിലേക്ക് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ നാമനിർദേശം ചെയ്യപ്പെട്ടു. സ്വകാര്യ മേഖലയിലെ ആരോഗ്യസംരക്ഷണ രംഗത്തുനിന്നുള്ള പ്രതിനിധിയായാണ് ഡോ. ആസാദ് മൂപ്പൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇതൊരു വലിയ അംഗീകാരമായി കാണുന്നുവെന്നും ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. വ്യാപാരമേഖലയിൽ ദുബായിയുടെ സ്ഥാനം മെച്ചപ്പെടുത്താൻ അതത് മേഖലകളിലെ ആഗോള വിദഗ്ധരെ യോജിപ്പിക്കുന്നതിൽ ദുബായ് ഇന്റർനാഷണൽ ചേംബർ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്.