ദുബായ് : സമ്മർ സർപ്രൈസസിന്റെ ഭാഗമായി ദുബായ് ഗോൾഡ് ആൻഡ്‌ ജൂവലറി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മെഗാ 'സിറ്റി ഓഫ് ഗോൾഡ് ജൂവലറി സർപ്രൈസസ്' ഗോൾഡ് പ്രൊമോഷനിൽ പ്രധാന പങ്കാളിയായി ജോയ് ആലുക്കാസ്.

ഓഗസ്റ്റ് 10-വരെ നടക്കുന്ന സിറ്റി ഓഫ് ഗോൾഡ് ജൂവലറി സർപ്രൈസസിൽ സ്വർണം വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ 150,000 ദിർഹം വിലമതിക്കുന്ന സ്വർണം നേടാനുള്ള സുവർണാവസരമാണെന്ന് ജോയ് ആലുക്കാസ് ജൂവലറി ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് അറിയിച്ചു. കാമ്പയിൻ കാലയളവിൽ 500 ദിർഹം വിലയുള്ള ആഭരണങ്ങൾ വാങ്ങുന്ന ഓരോ ഉപഭോക്താവിനും 10,000 ദിർഹം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നേടാവുന്ന 15 വിജയികളിൽ ഒരാളാകാനും അവസരമുണ്ട്.

കൂടാതെ തിരഞ്ഞെടുത്ത വജ്രങ്ങൾ, പോൾകി, പേൾ ജൂവലറി ആഭരണങ്ങൾ എന്നിവയ്ക്ക് 70 ശതമാനം വരെ കിഴിവും ലഭിക്കും. തിരഞ്ഞെടുത്ത ഇനങ്ങളിൽ സ്വർണാഭരണങ്ങൾക്കായി അഞ്ച് ശതമാനംവരെയാണ് പണിക്കൂലി. ദുബായ് ഫെസ്റ്റിവൽ റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റുമായി (ഡി.എഫ്.ആർ.ഇ.) സഹകരിക്കുന്ന മെഗാ പ്രൊമോഷന്റെ സംഘാടകരാണ് ദുബായ് ഗോൾഡ് ആൻഡ്‌ ജൂവലറി ഗ്രൂപ്പ്.