ഷാർജ : എൻ.സി.പി.യുടെ ഓവർസീസ് സംഘടനയായ ഒ.എൻ.സി.പി.യിലേക്ക് പുതുതായി എത്തിയവർക്ക് അംഗത്വം നൽകി. ജിമ്മി കുര്യൻ, ജോൺസൺ ജോർജ്, പ്രമോദ് നായർ, ജസ്റ്റിൻ മാത്യു, സുബിൻ രഘുനാഥ്, സീൻ ജോഷ്വ, സുബീഷ് രഘുനാഥ്, ജസ്റ്റിൻ ജോൺ, മനോജ് കൃഷ്ണ എന്നിവരാണ് പുതുതായി സംഘടനയിൽ ചേർന്നതെന്ന് എൻ.സി.പി. ഓവർസീസ് സെൽ ദേശീയ പ്രസിഡന്റ് ബാബു ഫ്രാൻസിസ് പറഞ്ഞു. പുതുതായി സംഘടനയിൽ എത്തിയവർ യു.എ.ഇ.യിൽ കോൺഗ്രസ് അനുകൂല സംഘടനകളിൽ പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. യോഗം ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജോസഫ് ചാക്കോ, വിവേക്, നജീബ്, ജിമ്മി കുര്യൻ, ജോൺസൺ ജോർജ്, ഷാജു ജോർജ് എന്നിവർ സംസാരിച്ചു.