ദുബായ് : യു.എ.ഇ.യിലെ ചില ഭാഗങ്ങളിൽ ഞായറാഴ്ചയും കനത്തമഴ പെയ്തു. ഒരാഴ്ചയായുള്ള അസ്ഥിരകാലാവസ്ഥ തുടരുകയാണ്. ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ടുണ്ടായി. പലയിടങ്ങളിലും ഇടിമിന്നലോടെയുള്ള കനത്തമഴയാണ് അനുഭവപ്പെട്ടത്. ക്ലൗഡ് സീഡിങ് ആണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

അതേസമയം ഒമാനിലുണ്ടായ കനത്തമഴയിൽ വാദിയിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. ബനീ ജാബിർ ഏരിയായിലെ വാദിയിൽ നിന്നാണ് സ്വദേശിയെ കാണാതായത്. സുർ വിലായത്തിലെ അണക്കെട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന്റോയൽ ഒമാൻ പോലീസ് അറിയിച്ചു.