ഷാർജ : പ്രിയദർശിനി ആർട്‌സ് ആൻഡ് സോഷ്യൽ സെന്റർ ഷാർജ ആയുർവേദ വെർച്വൽ ആരോഗ്യസദസ്സ് സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തെ ആരോഗ്യ പ്രശ്നങ്ങളേയും മാനസികസമ്മർദങ്ങളേയും വിഷാദരോഗങ്ങളേയും കുറിച്ച് ഡോ. ശാന്തി ഗംഗ ക്ലാസെടുത്തു. അഡ്വ. വൈ.എ. റഹീം, ഷാജി ജോൺ, ടി.കെ. ശ്രീനാഥ്, ബാബുരാജ് എസ്. നായർ, പുഷ്പരാജ് നായർ എന്നിവർ സംസാരിച്ചു. മാധവൻ തച്ചങ്ങാട്, വി. നാരായണൻ നായർ, ചന്ദ്രപ്രകാശ് ഇടമന, കെ.വി. രവീന്ദ്രൻ, കെ.എം. സുധാകരൻ, തമ്പാൻ യാദവ്, രഞ്ജിത്ത് കോടോത്ത് എന്നിവർ നേതൃത്വം നൽകി.