ദുബായ് : ബിരുദധാരികൾക്ക് സാധ്യതകൾ തുറന്നിട്ടുകൊണ്ട് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ പുത്തൻ പദ്ധതി. വൺ മില്യൺ അറബ് കോഡേഴ്‌സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ബിരുദധാരികൾക്കായി നടത്തുന്ന 'കോഡിങ് ചലഞ്ചിൽ' നൂതന പദ്ധതികൾ സമർപ്പിക്കുന്നവരിലെ വിജയിക്ക് 10 ലക്ഷം യു.എസ്. ഡോളറാണ് സമ്മാനം. മറ്റ് അഞ്ച് പദ്ധതികൾക്ക് 50,000 യു.എസ്. ഡോളറും നാല് മികച്ച പരിശീലകർക്ക് 25000 ഡോളർ വീതവും സമ്മാനം നൽകും. www.arabcoders.ae എന്ന വെബ്‌സൈറ്റിലൂടെ പദ്ധതികൾ സമർപ്പിക്കാം.