ദുബായ് : ദേര ദ്വീപുകളിൽ പുതിയ വാട്ടർഫ്രണ്ട് ഷോപ്പിങ് കേന്ദ്രം ആരംഭിക്കാനൊരുങ്ങുന്നു.
നഖീൽ മാൾ ഡി.പി വേൾഡുമായി സഹകരിച്ച് 2021 ഏപ്രിലിൽ സൂഖ് അൽ മർഫാ വാട്ടർഫ്രണ്ട് കേന്ദ്രം തുറക്കും. മിന റാഷിദ്, മിന അൽ ഹംമ്രിയ, ദേര വാർഫേജ് എന്നിവയോട് അടുത്ത് വാട്ടർഫ്രണ്ടിനരികിലൂടെ 1.9 കിലോമീറ്റർ നീണ്ടുകിടക്കുന്നതാണ് സൂക്ക് അൽ മർഫ. 365 ദിവസവും പ്രവർത്തിക്കും.
സ്വദേശികൾക്കും പ്രവാസികൾക്കും വൈവിധ്യമാർന്ന വിലയതോതിലുള്ള ഷോപ്പിങ് ലക്ഷ്യസ്ഥാനമായിരിക്കും ഇവിടമെന്ന് ദുബായ് മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു.