ദുബായ് : എയർഇന്ത്യാ എക്സ്‌പ്രസിൽ ദുബായിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് പ്രത്യേക മുന്നറിയിപ്പുമായി അധികൃതർ. യാത്രയുടെ ഭാഗമായി ഹാജരാക്കുന്ന ആർ.ടി.പി.സി.ആർ. പരിശോധനാ റിപ്പോർട്ടിൽ ക്യൂ ആർ കോഡ് ഉണ്ടായിരിക്കണമെന്നാണ് അധികൃതർ പുതുതായി നൽകുന്ന നിർദേശം. ദുബായ് ആരോഗ്യവകുപ്പിന്റെ (ഡി.എച്ച്.എ) നിർദേശപ്രകാരമാണ് പുതിയ നിബന്ധനയെന്ന് എയർഇന്ത്യ എക്സ്‌പ്രസ് ട്വീറ്റ് ചെയ്തു.
ഈ ക്യൂ ആർ കോഡ് ഉപയോഗിച്ച് അധികൃതർക്ക് യഥാർഥ റിപ്പോർട്ട് പരിശോധിക്കാനാവണം. കോവിഡ് പരിശോധന നടത്തിയതിന്റെ ഫലം, സ്വീകരിച്ച തീയതി, സമയം എന്നിവയും റിപ്പോർട്ടിലുണ്ടായിരിക്കണം.