അബുദാബി : യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മൂടൽമഞ്ഞും മൂടിക്കെട്ടിയ അന്തരീക്ഷവും പൊടിക്കാറ്റും പല സ്ഥലങ്ങളിൽ അനുഭവപ്പെട്ടു.
അന്തരീക്ഷ ഊഷ്മാവ് താഴുകയും മണിക്കൂറിൽ 25 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. അറേബ്യൻ ഉൾക്കടൽ പ്രക്ഷുബ്ധമാവുകയും ഒമാൻ കടൽ ശാന്തവുമാവും. മഴയിൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഗതാഗതവകുപ്പ് മുന്നറിയിപ്പ് നൽകി.